നാഡി ജ്യോതിഷം
"ഓം ശ്രീ ഗണേശായ നമഃ ഓം നമോ നാരായണായ ഓംശ്രീ ഗുരുദത്ത ഓംശ്രീ ജയഗുരദത്ത"
ഡോ. കെ സെൽവ മുത്തു കുമാരൻ പി,എച്.ഡി., ഡി.എച്.എ.
ആധികാരിക നാഡി ജ്യോത്സ്യന്‍
ശ്രീ ആത്രി മഹാഋഷി നാഡി ജ്യോതിഷ കേന്ദ്രം, ശ്രീ ജയം ഓയിൽ മില്ലിനു സമീപം,
# 12/14-എ, തിരുവാടുദുരൈ മടത്തു സ്ട്രീറ്റ്, വൈത്തീശ്വരൻകോവിൽ, സീർകാഴി (താലൂക്ക്)
മയിലാടുതുറൈ (ജില്ല), തമിഴ്നാട്- 609 117, ഇന്ത്യ.
മൊബൈൽ: +91-9443986041, 7708812431 | ഫോൺ : +91-4364-276188
ഇമെയിൽ: [email protected] | [email protected]
www.nadiastrologyonline.com | www.jeevanadi.com
നാഡി ജ്യോതിഷം തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിലിൽ നടത്തപ്പെടുന്ന, ഹിന്ദു ജ്യോതിഷത്തിൽ നിന്നുള്ള ഡാറ്റ രേഖപ്പെടുത്തുന്ന ഒരു പുരാതന ഭാരതീയ രീതിയാണ്. എല്ലാ മനുഷ്യരുടെയും ഭൂത, വർത്തമാന, ഭാവി ജീവിതവും ഈ നാഡി ശാസ്ത്രത്തിലെ മഹാ ഹിന്ദു മഹർഷിമാർ പ്രവചിക്കുകയും പുരാതന കാലത്ത് നാഡി ജ്യോതിഷമായി (താളിലോയ കൈയ്യെത്ത്) എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നിരവധി ആളുകളുടെ സ്വഭാവസവിശേഷതകൾ, കുടുംബ ചരിത്രം, തൊഴിൽ എന്നിവ അത്തരത്തിൽ പ്രവചിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അന്വേഷകർ വിധി കല്പിതമായ സമയത്ത് അവരുടെ സ്വന്തം ഇച്ഛാനുസരണം ഓലകൾ തിരഞ്ഞ് എത്തുന്നതാണ്.
അഗസ്ത്യ, കൗശിക്, ആത്രി, വേദവ്യാസൻ, ഭൃഗു, വസിഷ്ഠൻ, വാത്മീകി എന്നീ ഏഴ് ഋഷിമാർ (7 മഹർഷിമാർ) തങ്ങളുടെ ആത്മീയ ശക്തികളാൽ എല്ലാ ആളുകളുടെയും ജീവിതം പ്രവചിക്കുകയും അതിനു ശേഷം അത് താളിയോലകളിൽ എഴുതിവയ്ക്കുകയും ചെയ്തു എന്നാണ് നാഡിജ്യോതിഷ വിശ്വാസം. (മുനിയുടെ ശിഷ്യന്മാരെ ത്രികാലജ്ഞാനി [കാല രേഖയിലെ മൂന്നു കാലങ്ങളെ കുറിച്ചു അറിവുള്ള വ്യക്തി] എന്നും വിളിക്കുന്നു ) ഈ ഋഷിമാർ അഥവാ മഹർഷിമാർ ഓരോരുത്തർക്കും ഒരു നാഡി ഗ്രന്ഥമുണ്ട്. അതിൽ നിന്നാണ് അദ്ദേഹത്തിന്‍റെ വിജ്ഞാനം പുറത്തേക്കു് വ്യാപിക്കുന്നത്. ഈ നാഡി ഗ്രന്ഥങ്ങളിൽ ആത്രിനാഡി, ശിവനാഡി, അഗസ്ത്യനാഡി, വസിഷ്ഠ നാഡി, ഭൃഗു നാഡി, വിശ്വാമിത്ര നാഡി (കൗശിക നാഡി), നാഡി ജ്യോതിഷം മുതലായവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്‍റെ കാലത്ത് താളിയോകലകൾ നശിച്ചതിനാലും അതുപോലെ തന്നെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടതിനാലും ഈ നാഡികളിൽ ചിലത് പൂർണ്ണമല്ല.
നാഡി ജ്യോതിഷത്തിൽ ഉപയോഗിച്ചിരിക്കുന്ന താളിയോല
മുമ്പ്, ഈ താളിയോലകൾ ചോളന്മാർ ദക്ഷിണേന്ത്യ ഭരിച്ചിരുന്നപ്പോൾ തമിഴ്നാട്ടിലെ തഞ്ചാവൂർ സരസ്വതി മഹളിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ചിലത് ബ്രിട്ടീഷ് ഭരണകാലത്ത് നശിപ്പിക്കപ്പെട്ടു. എന്നിരുന്നാലും, ചില താളിയോലകൾ വൈത്തീശ്വരൻ കോവിലിലെ ജൗതിഷികള്‍ സംരക്ഷിച്ചിരുന്നു. ചിലവ താളിയോലകളുടെ നഷ്ടം അല്ലെങ്കിൽ നശിപ്പിക്കൽ കാരണം പൂർണ്ണമല്ല. ഓരോ ഋഷിക്കും ഒരു നാഡി ജ്യോതിഷമുണ്ട്. അതിൽ നിന്നാണ് അദ്ദേഹത്തിന്‍റെ വിജ്ഞാനം പ്രസരിപ്പിക്കപ്പെടുന്നത്.
വൈത്തീശ്വരൻ കോവിൽం
നാഡി ശാസ്ത്രത്തിന്‍റെ പ്രാഥമിക കേന്ദ്രം ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നനാട്ടിലെ ചിദംമ്പരത്തിനു സമീപമുള്ള വൈത്തീശ്വരൻ കോവിലാണ്. അത് കാവേരി നദിയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. ശിവ ക്ഷേത്രത്തിനു പ്രശസ്തമായ ചിദംബരത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള വൈത്തീശ്വരൻ കോവിൽ എല്ലാ രോഗങ്ങളും ഭേദമാക്കുന്ന വൈദ്യനാഥീശ്വരർക്കും അദ്ദേഹത്തിന്‍റെ പങ്കാളിയായ തൈയൽനായകിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. ഇവിടെ ശിവ ഭഗവാൻ തന്‍റെ ഭക്തരുടെ ദുരിതങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന ഒരു വൈദ്യരുടെ അഥവാ ഭിഷഗ്വരന്‍റെ വേഷം എടുത്തിരിക്കുന്നതായി പറയപ്പെടുന്നു. ക്ഷേത്ര സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന സിദ്ധാമൃതം കുളത്തിലെ പുണ്യജലത്തിൽ കുളിക്കുന്നത് എല്ലാ അസുഖങ്ങളും ഭേദമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
പുരാതന ചരിത്രത്തിൽ സുബ്രഹ്മണ്യ ഭഗവാനും രാക്ഷസനായ സുരപത്മവും തമ്മിലുള്ള ഒരു യുദ്ധം നടന്നതായും, അതിൽ വച്ച് സുബ്രഹ്മണ്യ ഭഗവാന്‍റെ സൈന്യത്തിന് ഗുരുതരമായ പരിക്കേറ്റതായും വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം, ശിവ ഭഗവാൻ വൈത്തീശ്വരനായി രൂപാന്തരപ്പെടുകയും അവരുടെ പരിക്കുകൾ ഭേദമാക്കുകയും ചെയ്തു. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വൈത്തീശ്വരനായി ശിവ ഭഗവാനെ ആരാധിക്കുന്ന ഭക്തരുടെ അസുഖങ്ങളും രോഗങ്ങളും ഭഗവാൻ അകറ്റുന്നു.
തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിൽ ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട നവഗ്രഹ (ഒമ്പത് ഗ്രഹങ്ങൾ) ക്ഷേത്രങ്ങളിൽ ഒന്നാണ്. പുരാണങ്ങളനുസരിച്ച്, ചൊവ്വാ ഗ്രഹത്തിന് ഒരിക്കൽ കുഷ്ഠരോഗം ബാധിച്ചപ്പോൾ വൈദ്യനാഥ സ്വാമി (ശിവ ഭഗവാൻ) ചൊവ്വയുടെ രോഗം ഭേദമാക്കിയത് ഈ സ്ഥലത്തുവച്ചാണ്.
ജാതകത്തിലെ ചൊവ്വ, അംഗാരക, കുജ അഥവാ മംഗളിന്‍റെ പ്രതികൂല സ്ഥാനം ചൊവ്വാ ദോഷത്തിലേക്ക് നയിക്കുന്നു. അത് ആക്രമണോത്സുകത, അനാവശ്യമായ വാക്കുതർക്കങ്ങളിൽ ഏർപ്പെടുക അല്ലെങ്കിൽ സഹജമായ ആസൂയ എന്നിങ്ങനെ വെളിപ്പെട്ടേക്കാം. ധനനഷ്ടം, കുടുംബ ജീവിതത്തിലെ സ്വൈരക്കേട്, അടിക്കടിയുള്ള ശണ്ഠകൾ, വൈകിയ വിവാഹങ്ങൾ, അടിക്കടിയുള്ള നിസാര അപകടങ്ങൾ, ചെറിയ പരിക്കുകൾ, വൈകാരിക വിക്ഷോഭങ്ങൾ, വിവാഹപങ്കാളികൾ തമ്മിലുള്ള അവഹേളനപരവും ആക്രമണപരവുമായ ശണ്ഠകൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാം.
മംഗ്ലിക് ദോഷം, കുജ ദോഷം, ചൊവ്വാ ദോഷം എന്നിവ അംഗാരക അഥവാ ചൊവ്വയ്ക്ക് പരിഹാര (ഉപായ) പൂജകൾ ചെയ്ത് നാഡി ജ്യോതിഷം പരിഹരിക്കുന്നു. ചൊവ്വാ ദോഷത്തിനുള്ള ഏറ്റവും മികച്ച പ്രതിവിധി വൈത്തീശ്വരൻ കോവിലിൽ അംഗാരക പൂജ ചെയ്ത് ചൊവ്വയെ ആരാധിക്കുന്നതാണ്. അത് അംഗാരകയുടെ പ്രതികൂല പ്രഭാവങ്ങളെ നിഷ്ക്രിയമാക്കുന്നതിൽ സഹായിക്കുന്നതാണ്. ഭക്തർ ഇവിടെ ചൊവ്വയ്ക്ക് ചുവന്ന തുണിയും തുവരപരിപ്പും നിവേദിക്കുന്നു. ചൊവ്വാഴ്ച്ചകൾ അംഗാരകയെ ആരാധിക്കുന്നതിനുള്ള വിശേഷ ദിവസമായി പരിഗണിച്ചുവരുന്നു. അത് അനേകം സ്പന്ദനങ്ങളുള്ള പഴക്കം ചെന്ന ശക്തിമത്തായ ക്ഷേത്രമാണ്.
ക്ഷേത്രം വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. ക്ഷേത്രം രാത്രി 9.00 മണി വരെ തുറന്നിരിക്കും. ശിവ ഭഗവാൻ (വൈത്തീശ്വരൻ) ഭക്തർക്ക് ആരോഗ്യവും, അദ്ദേഹത്തിന്‍റെ പുത്രൻ ഭഗവാൻ സെൽവ മുത്തുകുമാരൻ (മുരുകൻ അഥവാ കാർത്തികേയൻ) സമ്പത്തും നല്കുന്നു. ഒരു ക്ഷേത്രത്തിൽ നിന്നു തന്നെ ഒരു വ്യക്തിക്ക് ആരോഗ്യവും സമ്പത്തും നേടാനാവും. ഇത് ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ്.
ഈ പട്ടണം ജനപ്രിയമായ നാഡി ജ്യോതിഷത്തിന്‍റെ ജന്മസ്ഥലമായി പരിഗണക്കപ്പെടുന്നു. ജനങ്ങൾ ഈ ക്ഷേത്രത്തെ മറ്റൊരു രൂപത്തിൽ വൈത്തീശ്വരൻ കോവിൽ നാഡി ജ്യോതിഷം എന്നും വിളിക്കുന്നു.
ഞങ്ങൾ നാഡി ജ്യോതിഷത്തിന്‍റെ മേഖലയിൽ വിജയകരമായി സേവനം ചെയ്തുവരന്ന ജൗതിഷികളുടെ കുടുംബങ്ങളിലൊന്നാണ്. ഞങ്ങൾ വൈത്തീശ്വരൻ കോവിലിലെ ഏറ്റവും മികച്ചതും പ്രശസ്തരുമായ നാഡി വായനക്കാർ അഥവാ ജൗതിഷികൾ എന്ന നിലയ്ക്ക് കീർത്തികേട്ടവരാണ്. ആധികാരിക നാഡി ജ്യോത്സ്യന്‍ ഡോ. കെ സെൽവ മുത്തു കുമാരൻ പി,എച്.ഡി., ഡി.എച്.എ. ശ്രീ ആത്രി അഗസ്ത്യനാഡി ശിവനാഡി ജ്യോതിഷ കേന്ദ്രം, വൈത്തീശ്വരൻ കോവിൽ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിവ ഉൾപ്പെടുന്ന 6 വ്യത്യസ്ത ഭാഷകളിൽ പ്രദാനം ചെയ്യപ്പെടുന്ന പ്രവചനങ്ങളിലേക്കുള്ള ഞങ്ങളുടെ നാഡി ജ്യോതിഷ സേവനം പ്രയോജനപ്പെടുത്താൻ ഞങ്ങളെ ബന്ധപ്പെടുക.
ഇപ്പോൾ നാഡി ജ്യോതിഷ ഭാവി പ്രവചനം തങ്ങളുടെ പൂർവ്വികന്മാർ അഭ്യസിപ്പിച്ചതും പ്രവചനങ്ങൾ നടത്തുന്നതിനുമുള്ള ഒരു പ്രൊഫഷനായി മാറിയിട്ടുണ്ട്. നാഡി ജ്യോത്സൻ സാധാരണഗതിയിൽ മുകളിൽ സൂചിപ്പിച്ച മഹാ മഹർഷിമാരിൽ ഒരാളുടെ മാത്രം എഴുത്തകളാണ് പിന്തുടരുന്നത്. ആത്രിനാഡി, അഗസ്ത്യനാഡി, ശിവനാഡി, വസിഷ്ഠനാഡി, നാഡിജ്യോതിഷം എന്നിവയാണ് നിലവിൽ ഏറ്റവും ജനപ്രിയമായിരിക്കുന്നത്. താളിയോലകളിൽ എഴുതുന്നതിന് പ്രാചീന തമിഴ് ലിപിയായ വട്ടെഴുത്താണ് ഉപയോഗിച്ചിട്ടുള്ളത്.
നാഡി ജ്യോതിഷ നടപടിക്രമം
നാഡി ജ്യോതിഷ നടപടിക്രമം അനുസരിച്ച് ജ്യോത്സ്യൻ വ്യക്തിയുടെ പെരുവിരലടയാളം (പുരുഷന്മാർക്ക് വലതു കൈയ്യും സ്ത്രീകൾക്ക് ഇടതു കൈയ്യും) ആവശ്യപ്പെടുന്നു. ഹസ്തരേഖകൾ 108 തരമായി വർഗ്ഗീകരിച്ചിരിക്കുന്നതിനാൽ നാഡി ജ്യോത്സ്യൻ വ്യക്തിയുടെ വിരലടയാളമുള്ള താളിയോലയ്ക്കായി തന്‍റെ ശേഖരത്തിൽ തിരച്ചിൽ നടത്തുന്നു. ആ പ്രത്യേക വ്യക്തിയുമായി ബന്ധപ്പെട്ട ഒരു താളിയോല ഉണ്ടായിരിക്കാമെങ്കിലും, കൃത്യമായ ഓല തിരഞ്ഞെടുക്കുന്നത് പ്രയാസകരവും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്.
ഒരു താളിയോല കണ്ടെടുത്ത ശേഷം, ജ്യോത്സ്യൻ ആദ്യ ഓലയിൽ നിന്ന് ഒരു പ്രസ്താവന വായിക്കുകയും അത് ആ വ്യക്തിയുടേതുമായി ചേരുകയാണെങ്കിൽ, അതിന്‍റെ ആധികാരികത സ്ഥിരീകരിക്കുന്നതിനായി രണ്ടാമത്തെ പ്രസ്താവന വായിക്കുകയും ചെയ്യുന്നു. അത് സത്യമല്ല എങ്കിൽ ജ്യോത്സ്യൻ മുമ്പത്തെ ഓല അവഗണിച്ചുകൊണ്ട് അടുത്ത ഓല തെരഞ്ഞെടുക്കുന്നു. നടപടിക്രമം തുടരുകയും താളിയോലകളുടെ കെട്ടിൽ നിന്ന് വ്യക്തി പ്രദാനം ചെയ്ത വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്ന ശരിയായ ഓല കണ്ടത്തുന്നതിനായി ഓലക്കെട്ടുകളിൽ നിന്ന് ഓരോ ഓലയും ജ്യോത്സ്യൻ തിരഞ്ഞുകൊണ്ടിരിക്കുകയും വേണം. ഈ പ്രക്രിയ ചിലപ്പോൾ ആഴ്ച്ചകളോ അല്ലെങ്കിൽ മാസങ്ങളോ തുടർന്നേക്കാം. വിധികല്പിതമായ സമയത്ത് അവരുടെ സ്വന്തം ഇച്ഛാനുസരണം ഓലകൾ തിരഞ്ഞ് എത്തുന്ന അന്വേഷകരെ നാഡി ജ്യോതിഷ്യ എന്നാണ് വിളിക്കുന്നത്.
ഓലകൾ ഭാരതീയർക്കു വേണ്ടി മാത്രം രേഖപ്പെടുത്തപ്പെട്ടവയല്ല, മറ്റു ദേശീയതകളിലും, മതങ്ങളിലും, വർഗ്ഗങ്ങളിലും പെട്ട ആളുകൾക്കു വേണ്ടി കൂടിയാണ്. ലോകത്തിലെ ജനങ്ങളിൽ ഏകദേശം 60% പേർക്കും ഈ ഫലങ്ങൾ ലഭിക്കുന്നതിനുള്ള സാദ്ധ്യതയുള്ളതായാണ് പറഞ്ഞിരിക്കുന്നത്. മറ്റ് ഓലകൾ കാലാന്തരത്തിൽ കേടുവന്നിരിക്കാം അല്ലെങ്കിൽ നഷ്ടപ്പെട്ടിരിക്കാം.
കൃത്യമായ ഓല കണ്ടെത്തിയ ശേഷം, നാഡി ജ്യോതിഷ ജ്യോത്സ്യൻ ഓലയിൽ എഴുതിയിരിക്കുന്ന അയാളുടെ ഭാവിയെ കുറിച്ചുള്ള വിശദാംശങ്ങൾ പറയുന്നു. ഭാവി പ്രത്യേക കാണ്ഡങ്ങളിൽ അഥവാ അദ്ധ്യായങ്ങളിലാണ് സൂചിപ്പിച്ചിരിക്കുന്നത്.
നാഡി ജ്യോതിഷം: നാഡി പ്രവചനങ്ങൾ നടത്തുന്നതിനായി നാഡി ജ്യോത്സ്യൻ ഉപയോഗിക്കുന്ന താളിയോല കൈയ്യെഴുത്തുകളിൽ എഴുതിവച്ചിരിക്കുന്ന 14 കാണ്ഡങ്ങളെ അഥവാ അദ്ധ്യായങ്ങളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നതാണ്.
1) പൊതു കാണ്ഡത്തിൽ ഗ്രഹനിലയിലെ 12 രാശികൾ അനുസരിച്ചുള്ള ഭാവി പ്രചവനങ്ങളുടെ പൊതുവായ ഒരു ആശയം അടങ്ങിയിരിക്കുന്നു.
2) കുടുംബം, വിദ്യാഭ്യാസം, കണ്ണുകൾ, പണം.
3) സഹോദരന്മാരും സഹോദരിമാരും, അവർക്കിടയിലുള്ള പരസ്പരബന്ധങ്ങൾ.
4) മാതാവ്, ഭൂമി, കൃഷി, വീട്, വാഹനങ്ങൾ, സന്തോഷം, സമ്പത്ത്.
5) കുട്ടികളുടെ ജീവിതം - അത് കുട്ടികളുണ്ടാകാത്തതിനുള്ള കാരണം, കുട്ടികളുടെ ഭാവി ജീവിതശൈലി എന്നിവയും വിശദീകരിക്കുന്നു.
6) രോഗം, കടങ്ങൾ, ശത്രുക്കൾ, വ്യവഹാരങ്ങൾ അഥവാ കേസുകൾ എന്നിവ മൂലമുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാഡി ജ്യോതിഷത്തിൽ വിശദീകരിക്കുകയും അതിലൂടെ പരിഹരിക്കുകയും ചെയ്യുന്നു.
7) ഇവിടെ നമുക്ക് വിവാഹത്തെയും വിവാഹ ജീവിതത്തിന്‍റെ അവസ്ഥയെയും കുറിച്ചും അറിയാൻ സാധിക്കും. ഇതിൽ ഭാവി വധുവിന്‍റെ പേര്, ഗ്രഹനില, വിവാഹ സമയത്തെ പ്രായം, ചില സ്വഭാവ സവിശേഷതകൾ എന്നിങ്ങനെ ഭാവി വധുവിനെ കുറിച്ചുള്ള ചില സൂചനകൾ അടങ്ങിയിരിക്കുന്നു.
8) ഒരു വ്യക്തിയുടെ ജീവികാലവും ആയുർദൈർഘ്യവും, അയാളുടെ ജീവിതകാലത്തെ അപകടങ്ങൾ ആപത്തുകൾ എന്നിവയുടെ സമയത്തെയും പ്രായത്തെയും കുറിച്ചുള്ള സൂചനകൾ സഹിതം നമുക്ക് അറിയാൻ സാധിക്കും.
പിതാവ്, സമ്പത്ത്, ആത്മീയത, പുണ്യ സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, ഗുരുവിന്‍റെയും പുണ്യ വ്യക്തികളുടെയും ഉപദേശങ്ങളിൽ നിന്നുള്ള പ്രയോജനങ്ങൾ, ജീവകാരുണ്യ പ്രവൃത്തികൾ, സാമൂഹ്യ ജീവിതം എന്നിവയെ കുറിച്ച് അറിയാൻ നമുക്ക് സാധിക്കും.
10) ഈ കാണ്ഡം കരിയർ, ജോലി, ഉദ്യോഗവും ബിസിനസ്സും, കരിയറിലെ നല്ല സമയങ്ങളും മോശം സമയങ്ങളും എന്നിവ വിശദീകരിക്കുന്നു. ഒരു വ്യക്തിയുടെ ജോലിയിലെ അല്ലെങ്കിൽ ബിസിനസ്സിലെ വളർച്ച, സമൃദ്ധി അല്ലെങ്കിൽ നഷ്ടത്തെ കുറിച്ചുള്ള ഭാവി പ്രവചനങ്ങളും അതിലുണ്ട്.
11) ഈ കാണ്ഡം രണ്ടാമത്ത അല്ലെങ്കിൽ അടുത്ത വിവാഹങ്ങളെയും ബിസിനസ്സിലെ ലാഭങ്ങളെയും കുറിച്ച് വിശദീകരിക്കുന്നു.
12) ചെലവുകൾ, വിദേശ സന്ദർശനങ്ങൾ, അടുത്ത ജന്മവും മോക്ഷവും.
13) ശാന്തി കാണ്ഡം (പരിഹാരം) - ഈ കാണ്ഡം മുൻ ജീവിതം അഥവാ ജന്മം, നല്ല പ്രവൃത്തികളുടെ മോശം പ്രവൃത്തികളും, മുൻകാല ദുഷ്പ്രവൃത്തികളുടെ ഫലം കുറയ്ക്കാനാവുന്ന അനുഷ്ഠാനങ്ങളുടെ ഒരു പരമ്പര എന്നിവയെ കുറിച്ചാണ്.
14) ദീക്ഷ കാണ്ഡം - ഇത് അസൂയയുടെയും കുശുമ്പിന്‍റെയും ദുഷ്ട ശക്തികളിൽ നിന്ന് ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനുള്ള ശക്തിയുള്ള മന്ത്ര രക്ഷ തയ്യാറാക്കുന്നതിനുള്ള രീതികൾ വിശദീകരിക്കുന്നു.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന 14 കാണ്ഡങ്ങൾക്കു പുറമെ, നാഡി ശാസ്ത്രത്തിൽ ചുവടെ സൂചിപ്പിച്ചിരിക്കുന്ന മറ്റ് 4 പ്രത്യേക അദ്ധ്യായങ്ങളും അടങ്ങിയിരിക്കുന്നു.
ഔഷധ കാണ്ഡം - ഈ കാണ്ഡം വിട്ടുമാറാത്ത രോഗങ്ങളാൽ കഷ്ടമനുഭവിക്കുന്നവർക്കുള്ള മരുന്നുകളെയും പ്രതിവിധികളെയും കുറിച്ചുള്ളതാണ്.
ജ്ഞാന കാണ്ഡം (ആത്മീയ ജീവിതം) - ഈ അദ്ധ്യായം ആത്മീയതയുടെ വികാസവും, ജ്ഞാനത്തെയും ദൈവത്തെയും പ്രാപ്യാമാക്കുന്നതിനുള്ള സാദ്ധ്യത ജ്ഞാന പ്രാപിക്കുന്നതിനുള്ള ഗുരു അഥവാ ആചാര്യൻ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
രാഷ്ട്രീയ കാണ്ഡം - (പൊതു ജീവിതം) - സാമൂഹ്യ സേവനത്തെയും രാഷ്ട്രീയ ജീവിതത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ.
ജീവനാഡി - ഇത് കക്ഷിയുടെ ചോദ്യത്തിനുള്ള പ്രതികരണമായി താളിയോലയിൽ എഴുത്ത് ചലനാത്മകമായി പ്രത്യക്ഷപ്പെടുന്ന ആത്രി ജീവനാഡി എന്ന ഒരു സവിശേഷ അദ്ധ്യായമാണ്. ജീവനാഡിക്ക് പെരുവിരലടയാളം ആവശ്യമില്ല. അറിയിക്കേണ്ടതായ എഴുത്ത് അന്വേഷകൻ ചോദ്യത്തിന്‍റെ അടിസ്ഥാനത്തിൽ തത്ക്ഷണം പ്രത്യക്ഷപ്പെടുന്നതാണ്. ഈ വായന വായിക്കുന്നയാളും അന്വേഷകനും അനുഗ്രഹിക്കപ്പെടുകയും വിധികല്പിതരായിരിക്കുകയും ചെയ്തിരിക്കുകയാണെങ്കിൽ മാത്രമേ സംഭവിക്കുകയുള്ളൂ. ഈ അന്വേഷകന് ജീവിതത്തിലെ നിർണായക വിഷയങ്ങൾക്കുള്ള ഉപദേശം ലഭിക്കുന്നു.
അന്വേഷകൻ ഒരു നിശ്ചിത ദിവസത്തേക്ക്/ സമയത്തേക്ക് ഒരു അപ്പോയിൻമെന്‍റ് ഉറപ്പിക്കേണ്ടതാണ്. പ്രാർത്ഥനയ്ക്കു ശേഷം അന്വേഷന്‍റെ പക്കൽ ശംഖുകൾ അഥവാ കവടികൾ നല്കുകയും കൃത്യമായ ഓല/വായന രീതീ ലഭിക്കുന്നതിനായി അവ എറിയാൻ പറയുകയും ചെയ്യുന്നു. ആ സംഖ്യയുടെ/ അനുമതിയുടെ അടിസ്ഥാനത്തിൽ, വായനക്കാരൻ ഓലയിലെത്തുകയും ചോദ്യത്തിലേക്കുള്ള /സംശയത്തിലേക്കുള്ള വസ്തുത വായിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ചിലപ്പോൾ അന്വേഷകനിൽ നിന്നുള്ള വിശദാംശങ്ങൾ ആദ്യം വാങ്ങുകയും ഏതാനും ദിവസങ്ങൾക്കു ശേഷം അല്ലെങ്കിൽ സമയം അനുവദിക്കുമ്പോൾ നാഡി വായിക്കുകയം ചെയ്യുന്നു. ജീവനാഡി എന്നത് ജീവിക്കുന്ന ഒരു കാര്യം സംഭവിക്കുന്നതാണ്.
മഹാ മഹർഷിയായ ശ്രീ ആത്രി, അനുസൂയ, ദത്തത്രേയ, ഷിർദ്ദിയിലെ ശ്രീ സായി ബാബ
ഹിന്ദു പുരാണമനുസരിച്ച് സതി അനുസൂയ, മഹർഷി ആത്രിയുടെ പത്നിയും ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദിവ്യ ത്രിമൂർത്തികളുടെ ഒരു അവതാരമായി പരിഗണിക്കപ്പെടുന്ന ദത്തത്രേയയുടെ മാതാവുമായിരിരുന്നു. തമിഴ്നാട്ടിലെ ദത്തത്രേയ ക്ഷേത്രം. ആധുനിക ഭാരത്തിലെ പ്രമുഖ പുണ്യാത്മക്കളിലൊരാളായ ശ്രീ സായി ബാബ, ഈ കലിയുഗത്തിൽ ഭഗവാൻ ദത്തത്രേയയുടെ അഞ്ചാമത്തെ അവതാരമാണ്.
ഭഗവാൻ ദത്തത്രേയയുടെ മാത്രം പേരിലുള്ള വളരെ കുറച്ച് ക്ഷേത്രങ്ങളേയുള്ളൂ. അവയിലൊന്ന് തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപത്തുള്ള സേങ്കാളിപുരത്താണ്. ക്ഷേത്രത്തിൽ കാർത്ത വീര്യാർജ്ജുന യന്ത്രം, ശ്രീ ദത്ത യന്ത്രം എന്നീ പേരുകളിലുള്ള ഏറ്റവും ശക്തിമത്തായ യന്ത്രങ്ങളുണ്ട്. ദത്ത ജയന്തി (മഹോത്സവം) ഇവിടെ എല്ലാ കാർത്തിക (നവംബർ - ഡിസംബർ) മാസത്തിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ദത്ത ജയന്തിയിൽ "ഓം ശ്രീ ഗുരു ദത്ത! ഓം ശ്രീ ഗുരു ദത്ത!" എന്ന് മന്ത്രം ജപിച്ച് ആറ് മാല നിറവേറ്റാൻ ഭക്തരെ ഉപദേശിക്കുന്നു.
കലിയുഗത്തിൽ ജനങ്ങൾ ശുദ്ധ ചിന്തകളോടെയും നല്ല ശീലങ്ങളോടെയും നിരന്തരം അവരുടെ പുണ്യ നാമവും മന്ത്രവും സ്മരിച്ചുകൊണ്ടും, മേല്പറഞ്ഞ മന്ത്രം ഉരുവിടുകയും നിങ്ങൾക്ക് സാധിക്കുമ്പോഴെല്ലാം ദരിദ്രർക്കും ആവശ്യത്തിലിരിക്കുന്നവർക്കും എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുകയും വേണം.
ദരിദ്രരെ സേവിക്കുന്നതിനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നില്ല എങ്കിൽ, കുട്ടികൾക്ക് സമ്മാനങ്ങൾ നല്കുക, ദൈനംദിന ജീവിതത്തിൽ ആളുകളെ സഹായിക്കുക, ഓഫീസിലെ ആളുകളെ സഹായിക്കുക എന്നിവ ചെയ്യുക, ഇത്തരത്തിൽ നിങ്ങളുടെ ജീവിതം അർത്ഥപൂർണ്ണമാകും.
കുറിപ്പ്
മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം മഹർഷിമാർ പ്രവചിച്ച നാഡി അദ്ധ്യായങ്ങളാണ്. താളിയോലകൾ പറയുന്നതല്ലാതെ മറ്റൊന്നും ഞങ്ങളുടെ കൈയ്യിൽ നിന്ന് പറയുന്നില്ല. എല്ലാ അദ്ധ്യായങ്ങളും (കാണ്ഡങ്ങളും) ആ അദ്ധ്യായം നോക്കിയ തീയതി മുതൽ ജീവിതത്തിന്‍റെ അവസാനം വരെയുള്ള ഭാവി പ്രവചനങ്ങൾ നല്കുന്നു
ഞങ്ങൾക്ക് മറ്റു സ്ഥലങ്ങളിലൊന്നും ശാഖകളില്ല.
ഇമെയിൽ [email protected] അല്ലെങ്കിൽ മൊബൈൽ/വാട്ട്സാപ്പ് നമ്പർ (7708812431) മുഖേന മുൻകൂട്ടിയുള്ള അപ്പോയിൻമെന്‍റ് എടുക്കേണ്ടതാണ്.
കൺസൾട്ടേഷൻ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 9 മണി വരെ.
പരിചയസമ്പത്തുള്ളതും പേരുകേട്ടതുമായ ഒരു നാഡി ജ്യോത്സ്യൻ എന്നുള്ള നിലയ്ക്ക് ഞങ്ങൾ ഞങ്ങളുടെ കക്ഷികൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. അക്കാര്യം ഞങ്ങളുടെ കക്ഷികളിൽ നിന്നുള്ള പ്രതികരണത്തിലൂടെ ഞങ്ങൾക്ക് കാണാനാവും. അതിലൂടെ ഞങ്ങൾക്ക് മനസ്സിലാകുന്നത് ഞങ്ങൾ സൂക്ഷിച്ചിരിക്കുന്ന താളിയോല രേഖകൾ മുഖേന വ്യാഖ്യാനിക്കപ്പെടുന്ന പ്രവചനങ്ങൾ 100ൽ 80 ശതമാനത്തിനും കൃത്യമായി യോജിക്കുന്നവയാണ് എന്നാണ്.
ക്ഷേത്ര പൂജകൾ ഉൾപ്പെടെ പുണ്യ ലിഖിതത്തിൽ ഇവിടെ നിർദേശിക്കപ്പെടുന്ന പരിഹാരങ്ങൾ ബന്ധപ്പെട്ട വ്യക്തിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കയാണ്.
നിങ്ങളുടെ കാർ ഡ്രൈവർമാരും പ്രാദേശിക ഗൈഡുകളും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുന്നതിന് ജാഗ്രത പാലിക്കുക. വൈത്തീശ്വരൻ കോവിലിലെ നിങ്ങളുടെ ജോലി ആരംഭിക്കുന്നതിനു മുമ്പ് ഞങ്ങളുടെ മൊബൈൽ നമ്പറും (77088-12431, 94439-86041) പൂർണ്ണ മേൽവിലാസവും ദയവായി സ്ഥിരീകരിക്കുക
www.nadiastrologyonline.com | www.jeevanadi.com
തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിൽ മുഖ്യ കേന്ദ്രത്തിൽ നിന്ന് നേരിട്ട് വാട്ട്സാപ്പ് / സ്കൈപ്പ് മുഖേന ഓൺലൈൻ നാഡി ജ്യോതിഷ പ്രവചനങ്ങളും ജീവനാഡി വായനയും
ഓൺലൈൻ നാഡി ജ്യോതിഷ വായന എങ്ങനെ ലഭിക്കാം?
ഒരു വ്യക്തിയുടെ അസാന്നിദ്ധ്യത്തിൽ നാഡി ജ്യോതിഷവും ജീവനാഡിയും മുഖേന അയാളുടെ പ്രവചനങ്ങൾ എങ്ങനെ ലഭിക്കാം?
ഞങ്ങളുടെ ശ്രീ ആത്രി നാഡി ജ്യോതിഷ കേന്ദ്രത്തിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്തവർക്കു സേവനം നല്കാനായി ഒരു പ്രത്യേക മാർഗ്ഗം ഞങ്ങൾ സവിശേഷമായി തയ്യാറാക്കിയിരിക്കയാണ്. നിങ്ങൾ നിങ്ങളുടെ പെരുവിരലടയാളവും (പുരുഷന്മാർക്ക് വലതു കൈയ്യും സ്ത്രീകൾക്ക് ഇടതു കൈയ്യും) അതോടൊപ്പം നിങ്ങളുടെ അടിസ്ഥാന ജനന വിശദാംശങ്ങളും [email protected] എന്ന ഇമെയിൽ അല്ലെങ്കിൽ (+91)7708812431എന്ന വാട്ട്സാപ്പ് നമ്പർ മുഖേന അയച്ചുതരിക.
നിങ്ങളുടെ പെരുവിരലടയാളം അയയ്ക്കുന്നത് സംബന്ധിച്ച എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ ഏതു സംശയത്തിനും നിങ്ങൾക്ക് ഞങ്ങളെ വിളിക്കാവുന്നതാണ്. നിങ്ങൾ നല്കുന്ന ആ വിശദാംശങ്ങളുടെ സഹായത്തോടെ മാത്രമേ നിങ്ങളുടെ ബന്ധപ്പെട്ട ഓല ഞങ്ങൾ തിരയുകയുള്ളൂ. നാഡി കെട്ടുകളിൽ നിന്ന് നിങ്ങളുടെ പൊരുത്തമുള്ള നാഡി ഓല തിരയുന്നതിന് ഫോൺ കോൾ, വീഡിയോ കോൾ മുഖേന നിങ്ങളുടെ സൗകര്യമനുസരിച്ച് ഒരു സെഷൻ ബുക്ക് ചെയ്യുന്നതാണ്. ഓരോ ഓലകളായി ഞങ്ങൾ വായിക്കുകയും നിങ്ങൾക്ക് വിശദീകരിക്കുകയും ചെയ്യുന്നതാണ്. എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം നല്കണം.
നിങ്ങളുടെ നാഡി ഓല കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങൾ തെരഞ്ഞെടുക്കുന്ന അദ്ധ്യായത്തെ കുറിച്ചുള്ള നിങ്ങളുടെ ഭാവി പ്രവചനങ്ങൾ ജ്യോത്സ്യൻ വിശദീകരിക്കുകയും, അവസാനം ഒരു റിക്കോർഡ് ചെയ്ത ഓഡിയോ ഫയൽ നിങ്ങൾക്ക് അയച്ചുതരികയും ചെയ്യുന്നതാണ്.
ലോകത്തിന്‍റെ നാനാ ഭാഗത്തുമുള്ള ആളുകൾക്ക് സമ്പൂർണ്ണ നാഡി ജ്യോതിഷ ഓൺലൈൻ വായന സേവനം പ്രദാനം ചെയ്യാനാവുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ഡോ. കെ സെൽവ മുത്തു കുമാരൻ പി,എച്.ഡി., ഡി.എച്.എ.
ആധികാരിക നാഡി ജ്യോത്സ്യന്‍
ശ്രീ ആത്രി മഹാഋഷി നാഡി ജ്യോതിഷ കേന്ദ്രം, ശ്രീ ജയം ഓയിൽ മില്ലിനു സമീപം,
# 12/14-എ, തിരുവാടുദുരൈ മടത്തു സ്ട്രീറ്റ്, വൈത്തീശ്വരൻകോവിൽ, സീർകാഴി (താലൂക്ക്)
മയിലാടുതുറൈ (ജില്ല), തമിഴ്നാട്- 609 117, ഇന്ത്യ.
മൊബൈൽ: +91-9443986041, 7708812431 | ഫോൺ : +91-4364-276188
ഇമെയിൽ: [email protected] | [email protected]
www.nadiastrologyonline.com | www.jeevanadi.com
Nadi Jyothisham | Online Nadi Jyothisham
Nadi Jyothisham Malayalam, Nadi Jyothisham Kerala, Nadi Jyothisham Trivandrum, Nadi Jyothisham Cochin, Nadi Jyothisham Guruvayur
Dr. K. SELVA MUTHU KUMARAN PhD., DHA,
Authentic Nadi Astrologer,
SRI ATRI MAHARISHI NADI ASTROLOGICAL CENTER,
Near Sri Jayam Oil Mill, # 12/14-A, Thiruvadudhurai Madathu Street, Vaitheeswarankoil, Sirkali (Tk),
Mayiladuthurai (Dist), Tamil Nadu - 609 117, India.
Mobile: +91-9443986041, 7708812431 | Phone: +91-4364-276188
Email: [email protected] | [email protected]
www.nadiastrologyonline.com | www.jeevanadi.com
Nadi Jyothisham is an ancient Indian method of recording data form the Hindu astrology carried out in Vaitheeswaran koil, Vaitheeswaran Temple, Tamil Nadu, India. It is believed that the past, present and the future lives of all human beings were predicted by Great Hindu sages in these Nadi Jyothisham during early periods were written down as Nadi Jyothisham (Palm Leaf Manuscripts/olai chuvadi). The characteristics, family history, and the professions of numerous people are thereby predicted and protected by Nadi Jyothisham. The seekers would come on their own accord in search of the leaves at the destined time.
Nadi Jyothisham is believed that the Seven rishis (7 sages), Agasthiya (Agastya), Kaushik, Atri, Veda Vyasa, Brigu, Vasishtha and Valmiki had forecasted the life of all people and then written on the Palm Leaves (olai chuvadi) by their spiritual powers. (The disciples of the saint who is also called as Trikala Gnani [one who knows all about the three tenses of time line]). Each of the rishis or sages has a Nadi Grantha from which his knowledge is spread out. These Nadi Granthas include Atrinadi, Sivanadi, Agastya nadi, Vasishta nadi, Brighu nadi, Vishwamitra nadi (Kaushika nadi), Nadi Jyothisham etc. Some of these nadis are not complete owing due to the destruction of the leaves as well as loss of some parts during the British rule in India.
Nadi Jyothisham Malayalam, Nadi Jyothisham Kerala, Nadi Jyothisham Trivandrum, Nadi Jyothisham Cochin, Nadi Jyothisham Guruvayur.
WE DO NOT HAVE BRANCHES IN ANY OTHER PLACES.
Should get prior appointment through email: [email protected] or mobile/WhatsApp number (+917708812431).
Consultation timings morning 9 am to 9 pm.
As an Experienced and renounced Nadi Astrologer we have benefited our clients ,which we can see through the feedback from our clients and makes us to learn that the predictions being expounded through the records of palm leaves we preserve, aptly suits 80% out of 100.
The remedies being prescribed here in the holy script including the temple poojas are left to the sheer choice of the individuals concerned.
Be aware by the misguiding by your Travel Car Drivers and Local Guides. Confirm our Mobile Number (+9177088 12431, +9194439 86041) and full address before your work starts in Vaitheeswaran koil
www.nadiastrologyonline.com | www.jeevanadi.com
ONLINE Nadi Jyothisham PREDICTIONS, JEEVANADI READING THROUGH WHATSAPP / SKYPE DIRECTLY FROM VAITHEESWARANKOIL MAIN CENTRE TAMILNADU INDIA
In absence of a person how to get his/her predictions through Nadi Jyothisham and Jeevanadi, We have exclusively prepared a special way of service for those who are unable to be in person at our Sri Atri Nadi Astro Centre. You are required to send your thumb impression (Right thumb Impression for Male, Left Thumb Impression for Female) through email: [email protected] or by WhatsApp: (+91)7708812431 along with your basic Birth details.
You can call us for any queries if you need help on sending your thumb impression. Only with the help of those details given by you, we will search your concerned leaf. A session will be booked on phone call, video call as per your convenience to search your perfect Nadi leaf in the Nadi bundles. We will read and explain all leaves one by one to you and you have to answer for all the questions.
Once your Nadi leaf has been found then Nadi astrologer will explain your future predictions about the chapters which you select and finally a recorded Audio file will be sent to you.
We will be delighted to provide the complete Nadi Jyothisham online reading service, for people throughout the world.
Welcome to Nadi Jyothisham Online
We provide Nadi Online reading services from Vaitheeswaran Koil through our website for your convenience from India. We provide Nadi Online services in major languages such as English, Hindi, Tamil, Telugu & Malayalam across the world especially the customers from USA (United States of America), England, UK (United Kingdom), Australia, Germany, France, New Zealand, Canada, UAE, Dubai, Sharjah, Qatar, Abu Dhabi, Malaysia, Singapore, Japan, Sri Lanka, Holland, Belgium, Europe & many more countries. Nadi Jyothisham Malayalam, Nadi Jyothisham Kerala, Nadi Jyothisham Trivandrum, Nadi Jyothisham Cochin, Nadi Jyothisham Guruvayur.
Looking to change your life in a better way?